ലിജിമോൾ ജോസ് നായികയായി അഭിനയിച്ച ' ജെൻ്റിൽ വുമൺ ' എന്ന സിനിമക്ക് ശേഷം കോമളാ ഹരി പിക്ചേഴ്സ് നാലാമത്തെ നിർമ്മാണമായ, ഇനിയും നാമകരണം ചെയ്തിട്ടില്ലാത്ത ( Production number 4 ) തമിഴ് സിനിമയുടെ ചിത്രീകരണം അടുത്ത ആഴ്ച പുതുക്കോട്ടയിൽ ആരംഭിക്കും.
തമിഴ് സമൂഹത്തിൽ നില നിന്നിരുന്ന സംസ്കാരം, ആചാരം എന്നിവയെ വെളിപ്പെടുത്തുന്ന വിസ്മൃതിയിലായ പഴയ കലാ രൂപങ്ങളുടെയും, ആയോധന കലകളുടെയും പശ്ചാത്തലത്തിലുള്ള ഇതിവൃത്തമാണ് സിനിമയുടേത്. 1980 കളുടെ മധ്യത്തിൽ തമിഴ് നാട്ടിലെ തെക്കൻ സംസ്ഥാനങ്ങളിൽ രക്തവും മാംസവുമായി അരങ്ങേറിയ ' അമാനുഷ്യ ' വുമായി ബന്ധപ്പെട്ട യഥാർഥ കഥയുടെ ( A Terrific Supernatural Folk Mystery) ചലച്ചിത്ര ആവിഷ്കാരമാണ് ഈ സിനിമ . ......
തമിഴ്നാട്ടിൽ കുംഭകോണത്തിൽ ജനിച്ച്, ബെംഗളൂരുവിൽ വളർന്നു, മുംബൈയിൽ സെറ്റിലായ സംവിധായകനാണ് 'ബാൽകി' എന്ന ബാലകൃഷ്ണൻ. 2007-ൽ അമിതാബ് ബച്ചൻ, തബു അഭിനയിച്ച് പുറത്തിറങ്ങിയ 'സീനികം' എന്ന ഹിന്ദി ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിച്ച ബാൽകി ഈ ചിത്രത്തിന് അടുത്തതായി വീണ്ടും അമിതാബ് ബച്ചനെ നായകനാക്കി 'പാ' എന്ന ചിത്രം സംവിധാനം ചെയ്തു. ......
2008-ൽ പുറത്തിറങ്ങി വമ്പൻ വിജയമായ ചിത്രമാണ് 'സിലന്തി'. നവാഗത സംവിധായകനായ ആധിരാജൻ സംവിധാനം ചെയ്ത ഈ ചിത്രത്തിൽ മുന്ന, മോനിക എന്നിവരാണ് പ്രധാന വേഷങ്ങളിൽ അഭിനയിച്ചത്. ഈ ചിത്രം തെലുങ്കിൽ 'എർര കുലാബി' എന്ന പേരിലും, ഹിന്ദിയിൽ 'ജാൽ - തി നെറ്റ്' എന്ന പേരിലും ഡബ്ബിങ്ങ് ചെയ്തു റിലീസ് ചെയ്തിരുന്നു. ......
തമിഴിലെ മുൻനിര നടനും, സംവിധായകനും, നൃത്ത സംവിധായകനുമായ രാഘവ ലാറൻസ് അഭിനയിച്ച്, സംവിധാനം ചെയ്ത 'കാഞ്ചന' എന്ന സിനിമ 2011-ൽ റിലീസായി വമ്പൻ വിജയമായി. ഇതിൻ്റെ തുടർച്ചയായി 2015-ൽ 'കാഞ്ചന-2', 2019-ൽ 'കാഞ്ചന-3' എന്നിവയും റിലീസായി ആരാധകരെ ഏറെ ആകർഷിക്കുകയുണ്ടായി. ഇങ്ങിനെ തുടർച്ചയായി ഹൊറർ കോമഡി ജാനറിൽ മൂന്ന് ഭാഗങ്ങൾ പുറത്തുവന്നു വിജയിച്ചതിനെ തുടർന്ന് ഇപ്പോൾ അതിന്റെ നാലാം ഭാഗം ഒരുക്കി വരികയാണ് രാഘവ ലാറൻസ്. ......
മലയാള സിനിമയിലെ പ്രിയ താരങ്ങളുടെ വമ്പൻ റിലീസുകൾക്കൊപ്പം ഇത്തവണത്തെ ഓണക്കാലം കളറാകുന്നു. ആക്ഷനും സ്റ്റൈലിനും മുൻഗണന നൽകുന്ന പൃഥ്വിരാജ്, ദുൽഖർ സൽമാൻ ചിത്രങ്ങളും, ഫാമിലി എന്റർടെയ്നറുമായി നിവിൻ പോളിയും എത്തുന്നതോടെ ബോക്സ് ഓഫീസിൽ തീപാറും പോരാട്ടത്തിനാണ് വഴിയൊരുങ്ങുന്നത്.
ഖലീഫ: പൃഥ്വിരാജിന്റെ മാസ്സ് അവതാരം
വൈശാഖ് സംവിധാനം ചെയ്യുന്ന 'ഖലീഫ' ആഗസ്റ്റ് 20-ന് തീയേറ്ററുകളിലെത്തും. ......
തെലുങ്ക് സിനിമയിലെ പ്രശസ്തരായ എസ്.എസ്.രാജമൗലിയും, മഹേഷ്ബുവും ചേർന്നൊരുക്കുന്ന ബ്രമ്മാൻഡ ചിത്രമാണ് 'വാരണാസി'. മഹേഷ് ബാബുവിനൊപ്പം പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് തുടങ്ങി ഒരുപാട് മുൻനിര താരങ്ങൾ അണിനിരക്കുന്ന ഈ ചിത്രത്തിൻ്റെ ചിത്രീകരണം വിദേശങ്ങളിലും, ഇന്ത്യയിലുമായി നടന്നു വരികയാണ്. ......
'വീര ധീര സൂരൻ' എന്ന സിനിമക്ക് ശേഷം 'ചിയാൻ' വിക്രം, 'ഇരു മുഖൻ' എന്ന ചിത്രം സംവിധാനം ചെയ്ത ആനന്ദ് ശങ്കർ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് അഭിനയിക്കുന്നത്. ഈ ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം അടുത്തിടെ പുറത്തുവന്നിരുന്നു. ......
തെന്നിന്ത്യൻ സിനിമയിലെ പ്രശസ്ത നടിയായ രാധിക പ്രധാന കഥാപാത്രത്തിൽ അഭിനയിച്ഛ് ഈയിടെ റിലീസായി വമ്പൻ വിജയമായ തമിഴ് ചിത്രമാണ് ‛തായ് കിഴവി'. ഈ ചിത്രം സംവിധാനം ചെയ്തത് നവാഗത സംവിധായകനായ ശിവകുമാർ മുരുകേശനാണ്. ......
മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ഈ ചിത്രം മലയാളത്തിന്റെ രണ്ട് ഇതിഹാസ താരങ്ങളുടെ കൂടിച്ചേരല്‍ എന്ന നിലയില്‍ വലിയ ആവേശമാണ് പ്രേക്ഷകർക്കിടയില്‍ സൃഷ്ടിച്ചിരിക്കുന്നത്
മഹേഷ് നാരായണൻ തന്നെ രചനയും സഹ-എഡിറ്റിംഗും നിർവ്വഹിച്ച ‘പേട്രിയറ്റില്‍’ മോഹൻലാലിനും മമ്മൂട്ടിക്കും പുറമെ വമ്പൻ താരനിരയാണ് അണിനിരക്കുന്നത്. ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബൻ, നയൻതാര, ദർശന രാജേന്ദ്രൻ, രേവതി എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.
ചിത്രത്തിന്റെ അഡ്വാൻസ് ബുക്കിംഗിന് വലിയ പ്രതികരണമാണ് ലഭിച്ചത്. ......
ഫ്രാന്‍സില്‍ നടക്കുന്ന എ.ഐ. ഫിലിം അവാർഡ് കാൻസ് 2026 ല്‍ മത്സരിക്കാൻ കോട്ടയം ചെങ്ങളം സ്വദേശിയായ സച്ചു കുന്നത്തിലിന്റെ എ.ഐ ആനിമേഷൻ ഷോര്‍ട്ട് ഫിലിമായ ദ ലൈറ്റ് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. ......